Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 20 മുതല്‍ 27 വരെ നടക്കും.
18/12/2020

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 20 മുതല്‍ 27 വരെ നടക്കും. കോവിഡ് 19-ന്റെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങുകള്‍ മാത്രമേ ഉണ്ടാകൂ. 20ന് വൈകിട്ട് 6ന് വിഗ്രഹപ്രതിഷ്ഠ നടത്തും. പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെയും ഭാഗവത സപ്താഹയജ്ഞത്തിന്റെയും ഭദ്രദീപപ്രകാശനം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിക്കും. ധ്വജാരോഹണം മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി നടത്തും. എല്ലാദിവസവും രാവിലെ 7 മുതല്‍ 9 വരെയും 9.30 മുതല്‍ 11 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയും പാരായണം നടക്കും. രാജശേഖരന്‍ ശ്രീശൈലം മുളക്കുളം, സന്തോഷ് കുമാര്‍ പള്ളിപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് പാരായണം. 26ന് വൈകിട്ട് 7.30ന് കളമെഴുത്തും പാട്ടും 27ന് യജ്ഞസമര്‍പ്പണ ചടങ്ങും നടക്കും.