Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പുതുച്ചിറയില്‍ പൊന്നപ്പന്റെ ചികിത്സയ്ക്കായി വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ കൈത്താങ്ങ്.
15/12/2020
ആറുവര്‍ഷം മുന്‍പുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ തലയാഴം പുതുച്ചിറ പൊന്നപ്പന്റെ ചികിത്സയ്ക്കായി വൈക്കം ടൗണ്‍ റോട്ടറി ക്ലബിന്റെ സഹായം പ്രസിഡന്റ് ജോണ്‍ ജോസഫ് കൈമാറുന്നു.

വൈക്കം: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നിര്‍ധന കുടുംബാംഗമായ തലയാഴം പുതുച്ചിറയില്‍ പൊന്നപ്പന്റെ ചികിത്സയ്ക്കായി വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ കൈത്താങ്ങ്. ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന പൊന്നപ്പന് ആറുവര്‍ഷം മുന്‍പുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിന് പൊട്ടല്‍ സംഭവിച്ചത് പൊന്നപ്പന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കി. തൊഴില്‍ നഷ്ടപ്പെട്ടതോടെ നാലംഗകുടുംബം വിഷമത്തിലായി. കാലിന് സ്വാധീനം നഷ്ടപ്പെട്ട പൊന്നപ്പന് കിടക്കയില്‍ നിന്നും ഇറങ്ങാന്‍ പോലും വയ്യാത്ത സ്ഥിതിയിലായി. ചികിത്സയ്ക്ക് വലിയൊരു തുക വേണം. നാട്ടുകാരുടെയും സാമൂഹിക സംഘടനകളുടെയും സഹായം കൊണ്ടാണ് ചികിത്സ നടത്തി മുന്നോട്ടു പോകുന്നത്. പൊന്നപ്പന്റെ നിര്‍ധന സാഹചര്യം അറിഞ്ഞാണ് വൈക്കം ടൗണ്‍ റോട്ടറി ക്ലബ് ചികിത്സാ സഹായം നല്‍കിയത്. പ്രസിഡന്റ് ജോണ്‍ ജോസഫ് പൊന്നപ്പന് തുക കൈമാറി. വൈസ് പ്രസിഡന്റ് ഡി.നാരായണന്‍ നായര്‍, സര്‍വ്വീസ് പ്രോജക്ട് ഡയറക്ടര്‍ പി.എ സുധീരന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ പി.എസ് മുരളീധരന്‍, ഇന്‍കമിങ്ങ് എ.ജി.എം. സന്ദീപ് എന്നിവര്‍ പങ്കെടുത്തു.