Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിച്ചു.
14/12/2020
കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ അംഗം ഭാവയാമിയെ എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ് ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: എം.ബി.ബി.എസിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ച ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ പനച്ചിന്‍തുരുത്ത് ബാബു - ശാലിനി ദമ്പതികളുടെ മകള്‍ ഭാവയാമിയെ വയല്‍വാരം കൂടുംബയൂണിറ്റ് ആദരിച്ചു. എസ്.എസ്.എല്‍.സി ക്കും പ്ലസ്ടുവിനും മികച്ച വിജയം കരസ്ഥമാക്കിയാണ് ഭാവയാമി എം.ബി.ബി.എസിന് സെലക്ഷന്‍ നേടിയത്. എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ് ഭാവയാമിക്ക് ഉപഹാരം നല്‍കി. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആശ, യൂണിറ്റ് ചെയര്‍മാന്‍ മനു മോഹന്‍, സുനിത അരവിന്ദന്‍, ഷൈലജ ബാബു, ഗിരിജ ബാബു, എ.എന്‍ ഗോപാലകൃഷ്ണന്‍, ഷൈലജ മോഹന്‍, ശിവദാസന്‍ വൃന്ദാവനം എന്നിവര്‍ പ്രസംഗിച്ചു.