Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും ആരംഭിക്കാത്തതില്‍ പ്രതിഷേധം.
24/03/2016
ഉദ്ഘാടനം കഴിഞ്ഞിട്ടും പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത തലയോലപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍.

സര്‍ക്കാര്‍ ഓഫീസുകള്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച മിനിസിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും ആരംഭിക്കാത്തതില്‍ പ്രതിഷേധം. രണ്ട് നിലകളിലായി നാല് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടിയണ് ഇവിടെ സജ്ജീകരണം ഏര്‍പ്പെടുത്തിയതെങ്കിലും വില്ലേജ് ഓഫീസും സര്‍വേ സൂപ്രണ്ട് ഓഫീസും മാത്രമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇങ്ങോട്ടുമാറേണ്ട സബ് രജിസ്ട്രാര്‍ ഓഫീസും കൃഷിഭവനും ഇപ്പോഴും മാസംതോറും ആയിരക്കണക്കിന് രൂപ വാടകകൊടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എല്ലാ ഓഫീസുകളുടെയും സേവനം ഒരു കെട്ടിടത്തില്‍ തന്നെ ലഭിക്കുന്നതിനുവേണ്ടി നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനംകൊണ്ട് പൊതുജനത്തിന് യാതൊരു പ്രയോജനവും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവിടേക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മററ് ഓഫീസുകള്‍ എത്രയും വേഗം ഇവിടെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതുപോലെ തന്നെയാണ് പഞ്ചായത്ത് ഭരണത്തില്‍ മാററമുണ്ടായിട്ടും ആധുനിക രീതിയിലുളള ബസ് സ്റ്റാന്റ് നിര്‍മാണവും പ്രതിസന്ധിയിലാണ്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതിയെ ഭരണത്തില്‍ നിന്ന് തൂത്തെറിയുവാന്‍ മുന്നില്‍ നിന്ന വിഷയവും ഇതുതന്നെയായിരുന്നു. ഭരണമാററത്തിനും പഞ്ചായത്തില്‍ കാര്യമായ രീതിയിലുള്ള മാററങ്ങള്‍ ഉണ്ടാക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.