Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിച്ചു.
12/12/2020
ആതുരശുശ്രൂഷാ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ഡോ.ബിനാഷ ശ്രീധറിന് പെരുമ്പള്ളിക്കാവ് ദേവീക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ തന്ത്രി മനയത്താറ്റ് മന പ്രകാശന്‍ നമ്പൂതിരിയും മേല്‍ശാന്തി വിനു ഡി നമ്പൂതിരിയും ചേര്‍ന്ന് ഉപഹാരം നല്‍കുന്നു.

വൈക്കം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും ആതുരശുശ്രൂഷാ രംഗത്തും മികച്ച സേവനം നടത്തുന്ന ഡോ. ബിനാഷ ശ്രീധറിനെ പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ക്ഷേത്രനടയില്‍ നടന്ന ചടങ്ങില്‍ തന്ത്രി മനയത്താറ്റ് മനയ്ക്കല്‍ പ്രകാശന്‍ നമ്പൂതിരിയും വിനു ഡി നമ്പൂതിരിയും ചേര്‍ന്ന് പൊന്നാടയും ഉപഹാരവും നല്‍കി. ഡോ.ബിനാഷയുടെ ആതുരസേവനം ശ്ലാഘനീയമാണെന്ന് തന്ത്രി മനയത്താറ്റ് മന പ്രകാശന്‍ നമ്പൂതിരി പറഞ്ഞു. സെക്രട്ടറി പി.സദാനന്ദന്‍, ഗിരീശന്‍, രവീന്ദ്രനാഥ്, രമാദേവി, സുമംഗല എന്നിവര്‍ പ്രസംഗിച്ചു.