ശിലാസ്ഥാപനം നടത്തി.
11/12/2020
പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന അന്നദാന അടുക്കളപ്പുരയുടെ ശിലാസ്ഥാപനം തന്ത്രി മനയത്താറ്റുമന പ്രകാശന് നമ്പൂതിരി നിര്‍വഹിക്കുന്നു.
വൈക്കം: പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ അന്നദാനത്തിനുള്ള അടുക്കളപ്പുരയുടെ ശിലാസ്ഥാപനം നടത്തി. തന്ത്രി മനയത്താറ്റ് മന പ്രകാശന് നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി വിനു ഡി നമ്പൂതിരി, സെക്രട്ടറി പി.സദാനന്ദന്, ഗിരീശന്, രവീന്ദ്രനാഥ്, രമാദേവി, സുമംഗല എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ അന്നദാനം നടത്തുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് അടുക്കളപ്പുര നിര്‍മ്മിക്കുന്നത്.