Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഴിമതിരഹിത വികസന മുന്നേറ്റത്തിന്റെ തിളക്കത്തില്‍ എല്‍ഡിഎഫ്
09/12/2020
വൈക്കത്തുകാരുടെ സുപ്രധാന ആവശ്യമായിരുന്ന പുനരാരംഭിച്ച വൈക്കം -തവണക്കടവ് ജങ്കാര്‍ സര്‍വ്വീസ്.

വൈക്കം: സമാനതകളില്ലാത്ത വികസന മുന്നേറ്റം സൃഷ്ടിച്ച കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ അഴിമതിരഹിത ഭരണത്തിന്റെ നേട്ടങ്ങളുമായാണ് എല്‍ഡിഎഫ് വൈക്കം നഗരസഭയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ആവേശകരമായ ഇലക്ഷന്‍ ജോലികളിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. കൗണ്‍സില്‍ അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിച്ച വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ്, ആധുനികവല്‍ക്കരിച്ച് പ്രവര്‍ത്തനമാരംഭിച്ച താലൂക്കിലെ ആദ്യ പൊതുശ്മശാനം, കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്‌സ് തീയ്യറ്റര്‍, 2016ലെ മികച്ച ജൈവകൃഷിക്കുള്ള പുരസ്‌കാരം, പുനര്‍നിര്‍മിച്ച ദളവാക്കുളം ബസ് ടെര്‍മിനല്‍, വൈക്കത്ത് ആദ്യമായി 2016ല്‍ ആരംഭിച്ച വൈക്കം ടൂറിസം ഫെസ്റ്റ്, മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള ക്ഷേത്രനഗരം ശുചിത്വനഗരം പദ്ധതി, കേരളത്തിലെ ഏറ്റവും വലിയ കായലോര ബീച്ചിന്റെ സൗന്ദര്യവല്‍ക്കരണം, തരിശുപാടങ്ങളിലെ നെല്‍കൃഷി, പുതിയ ഉപകരണങ്ങള്‍ സ്ഥാപിച്ച് കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണം, സമഗ്രമായ പാലിയേറ്റീവ് കെയര്‍ പദ്ധതി, പട്ടികജാതി സാംസ്‌കാരിക നിലയം, വഴിയോര കച്ചവടക്കാര്‍ക്ക് ഔദ്യോഗിക കാര്‍ഡുകള്‍, ഓട്ടോറിക്ഷകള്‍ക്ക് നഗര പെര്‍മിറ്റ്, ഡാറ്റാ ബാങ്ക് പ്രഖ്യാപനം, പുരാതനമായ ശ്രീമൂലം മാര്‍ക്കറ്റ് നവീകരണം, നഗരസഭ ലോഡ്ജ് പുനരാരംഭം, നഗരസഭ സ്വാപ് ഷോപ്പുകള്‍, കുടുംബശ്രീ സംരംഭമായി നഗരശ്രീകള്‍, തെരുവ്‌നായ് വന്ധ്യംകരണം, സുഭിക്ഷകേരളം, ജനകീയ മത്സ്യകൃഷി, ഭവനരഹിതര്‍ക്ക് ആശ്വാസമായി പിഎംഎവൈ-ലൈഫ് പദ്ധതികള്‍, വൈക്കം സത്യഗ്രഹത്തിന്റെ കഥ പറയുന്ന സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യസുരക്ഷയൊരുക്കി വയോമിത്രം, സാന്ത്വനസ്പര്‍ശമായി പാലിയേറ്റീവ് കെയര്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, പ്രളയത്തിന്റെ കരുത്തും കരുതലുമായി ക്യാമ്പുകള്‍, കോവിഡ് പ്രതിരോധം തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ ആരംഭിച്ചതും പൂര്‍ത്തീകരിച്ചതുമായ നേട്ടങ്ങളുടെ വലിയ നിരയുമായാണ് എല്‍.ഡി.എഫ് ജനവിധി തേടുന്നത്. ഇതിനും പുറമേയാണ് കേരളസര്‍ക്കാരിന്റെയും കെ.അജിത്ത് എക്‌സ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ യുടെയും, നഗരസഭയുടെയും മുന്‍കൈയ്യില്‍ സാധാരണക്കാരായ ചേര്‍ത്തല-വൈക്കം താലൂക്കുകളിലെ ആയിരങ്ങള്‍ ചികിത്സതേടിയെത്തുന്ന വൈക്കം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ആധുനിക ഓപ്പറേഷന്‍ തീയേറ്റര്‍, ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, മോര്‍ച്ചറി, ശൗചാലയം, ഓക്‌സിജന്‍ പ്ലാന്റ്, ക്വാഷാലിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാരുണ്യ-സഹകരണ മെഡിക്കല്‍ ഷോപ്പുകള്‍, ആറു നിലകളുള്ള അമ്മയും കുഞ്ഞും ആശുപത്രി ഇവയെല്ലാം ഇക്കാലയളവില്‍ പ്രവര്‍ത്തനമാരംഭിച്ചവയാണ്. വൈക്കം താലൂക്ക് ആശുപത്രി നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുവദിച്ച നൂറുകോടി രൂപയുടെ ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. വൈക്കം ഡി.വൈ.എസ്.പി ഓഫീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍, നഗരത്തിലെങ്ങും നിരീക്ഷണക്യാമറകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിളക്കണയാത്ത മൃഗാശുപത്രി, അഞ്ചുകോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച അന്താരാഷ്ട്രനിലവാരത്തിലുള്ള വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ കെട്ടിടം തുടങ്ങി എം.എല്‍.എ യുടെയും നഗരസഭയുടെയും മുന്‍കൈയ്യില്‍ ആരംഭിച്ച നേട്ടങ്ങളുടെ നീണ്ടനിര വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തോടെ നഗരസഭയില്‍ ഇടതുപക്ഷ ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നു. എന്‍.അനില്‍ ബിശ്വാസ് (സി.പി.ഐ), പി.ശശിധരന്‍ (സി.പി.ഐ.എം), എസ്.ഇന്ദിരാദേവി, ബിജു കണ്ണേഴത്ത് എന്നിവരാണ് കൗണ്‍സിലിന് നേതൃത്വം നല്‍കിയ ചെയര്‍മാന്‍മാര്‍.