Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുക്കുടി നിവേദ്യം നാളെ നടക്കും.
09/12/2020
വൈക്കത്തഷ്ടമി വിളക്കില്‍ പുത്രനായ ഉദയനാപുരത്തപ്പന്‍ പിതാവായ വൈക്കത്തപ്പനോട് യാത്ര ചോദിക്കുന്നു.

വൈക്കം: വൈക്കത്തഷ്ടമിയുടെ സമാപനത്തിന്റെ ഭാഗമായി വിശിഷ്ട ചടങ്ങായ മുക്കുടി നിവേദ്യം നാളെ നടക്കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി പതിമൂന്നു ദിവസത്തെ നിത്യനിദാനം ഉള്‍പ്പെടെയുള്ള പൂജ ക്രമങ്ങളില്‍ വന്ന് പെട്ടേക്കാവുന്ന രോഗാവസ്ഥയ്ക്ക് പ്രതിവിധിയായി ഭഗവാന് ചെയ്യുന്ന നിവേദ്യമാണ് മുക്കുടി. അതീവ രഹസ്യങ്ങളായ ചില ഔഷധ കൂട്ടുകളാണ് ഇതിന് ഉപയോഗിക്കുന്നത്. തിടപ്പള്ളിയില്‍ വച്ച് ശുദ്ധമായ മോരില്‍ തയാറാക്കുന്ന ഔഷധ കൂട്ട് ഉച്ചപൂജയുടെ പ്രസന്ന പൂജയ്ക്കാണ് ഭഗവാന് സമര്‍പ്പിക്കുന്നത് .ഭഗവാന് നിവേദിച്ച ശേഷം പ്രസാദമായി ഭക്തര്‍ക്ക് നല്കുക പതിവുണ്ട്.