Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വിലയുടെ ജില്ലാതല വിതരണം നടത്തി
05/12/2020
വെച്ചൂര്‍ പഞ്ചായത്ത് പാടശേഖരങ്ങളിലെ നെല്‍കര്‍ഷകരില്‍ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കേരളാ ബാങ്ക് വഴി വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ സീനിയര്‍ മാനേജര്‍ പി.എ ലീലാ ജയിന്‍ നിര്‍വഹിക്കുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്ത് പാടശേഖരങ്ങളിലെ നെല്‍കര്‍ഷകരില്‍ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വിലയുടെ ജില്ലാതല വിതരണം കേരളാ ബാങ്കിന്റെ അംബിക മാര്‍ക്കറ്റ് ശാഖയില്‍ ജില്ലാ സീനിയര്‍ മാനേജര്‍ പി.എ ലീലാ ജയിന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജര്‍ നിഷ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. പാടശേഖരസമിതി സെക്രട്ടറി ടി.ഒ വര്‍ഗ്ഗീസിന് തുക കൈമാറി. കേരളാ ബാങ്കിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബാങ്കിന്റെ മികച്ച ഇടപാടുകാരെ ആദരിച്ച് പുരസ്‌കാരങ്ങള്‍ നല്‍കി. പി.വി പൗലോസ്, സോജാ പോള്‍, ജോണപ്പന്‍ ഏറനാടന്‍ എന്നിവര്‍ പങ്കെടുത്തു.