Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊണ്ണുറ്റി ആഞ്ച് കോടി രൂപയുടെ വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കി ചെമ്പ് പഞ്ചായത്ത് ഭരണസമിതി.
05/12/2020

വൈക്കം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 95 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിതായി ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ചെമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. പഞ്ചാത്തോഫീസ് ഉദ്ഘാടനം, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ജില്ലാതല ഉദ്ഘാടനം, ലബോറട്ടറി, ഇ.സി.ജി സൗകര്യങ്ങളോടുകൂടിയ ബ്രഹ്മമംഗലം കുടുംബാരോഗ്യകേന്ദ്രം, ലൈഫ് -ഫിഷറീസ്-പട്ടികജാതി 243 വീടുകളുടെ താക്കോല്‍ ദാനം, നീര്‍പ്പാറ-കല്ലുകുത്താംകടവ് ബി.എം.സി നിലവാരത്തിലുള്ള റോഡ്, കുടിവെള്ള പദ്ധതികള്‍, തീരദേശവിജ്ഞാനകേന്ദ്രം, മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും, ഫര്‍ണീച്ചര്‍, ലാപ്‌ടോപ്പ്, പട്ടികജാതി ക്ഷേമപദ്ധതികള്‍, അരികുപുറം പാടശേഖരം വികസനപദ്ധതി, 125 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി, 2500 കൂടുംബങ്ങള്‍ക്ക് കോഴിവളര്‍ത്തല്‍- താറാവ്- ആടുവളര്‍ത്തല്‍ തുടങ്ങി വിവിധങ്ങളായ 95 കോടിരൂപയുടെ പദ്ധതികളാണ് പഞ്ചായത്തില്‍ നടപ്പിലാക്കിയത്. പാടശേഖരങ്ങള്‍ കൃഷിക്കുപയുക്തമാക്കല്‍, സമഗ്ര നാളികേരകൃഷി, ജൈവപച്ചക്കറി കൃഷി, വാഴകൃഷി, ആട്-പശു-എരുമ-കോഴി-മുയല്‍ വളര്‍ത്തല്‍ യൂണിറ്റുകള്‍, മത്സ്യബന്ധനമേഖലയില്‍ വിവിധങ്ങളായ പദ്ധതികള്‍, മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതികള്‍, ചെറുകിട വ്യവസയാവികസനത്തിന്റെ ഭാഗമായി കയര്‍,തൊണ്ട്, വ്യവസായം, കരകൗശല നിര്‍മ്മാണ യൂണിറ്റ്, മിനി ഇന്‍ഡസ്ട്രീയല്‍ യൂണിറ്റ്, ഖാദി ഉല്‍പ്പാദനം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക, പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കും. വൃദ്ധജനങ്ങള്‍ക്ക് പകല്‍വീട്, ഹോമിയോ -ആയുര്‍വേദ-ആശുപത്രി സബ് സെന്ററുകള്‍, ബ്രഹ്മമംഗലത്ത് വൈദ്യൂതി ബില്‍ കളക്ഷന്‍ സെന്റര്‍, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം, ക്ലബ്ബുകള്‍ക്ക് പത്രമാസികകള്‍, സ്‌പോര്‍ട്‌സ് കിറ്റുകള്‍, കളിസ്ഥലം നിര്‍മ്മിക്കല്‍ തുടങ്ങി നിരവധി പദ്ധതികളും കണിയാംതാഴം പാലം, ഏനാദി- ത്രിവേണി പാലം, പൂച്ചാക്കാട് -ചെമ്പകശ്ശേരി റോഡ്, ബ്രഹ്മമംഗലം ശിവക്ഷേത്രം -ആറാട്ടുകടവ്, പൂക്കൈത-തുരുത്തേല്‍പാലം തുടങ്ങി ഒട്ടേറെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണവും പുനര്‍നിര്‍മ്മാണവും, സമഗ്ര പട്ടികജാതി ക്ഷേമപദ്ധതികള്‍, കമ്പ്യൂട്ടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍, ചെമ്പ് ഇക്കോടൂറിസം പദ്ധതി, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. വാര്‍ത്താസമ്മേളനത്തില്‍ കെ.എസ് രത്‌നാകരന്‍, കെ.വിജയന്‍, നയനകുമാര്‍, ടി.സി ഷണ്‍മുഖന്‍, പി.കെ ശശിധരന്‍, ടി.എന്‍ സിബി, വി.കെ പുഷ്‌ക്കരന്‍, എ.പി ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.