Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റ്റി.എസ് ശരത്തിന്റെ വാഹനപ്രചരണ ജാഥ 2, 3, 4 തീയതികളില്‍
01/12/2020

വൈക്കം: കോട്ടയം ജില്ലാപഞ്ചായത്ത്് വെള്ളൂര്‍ ഡിവിഷന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി റ്റി.എസ് ശരത്തിന്റെ വാഹനപ്രചരണ ജാഥ 2, 3, 4 തീയതികളിലായി വെള്ളൂര്‍, തലയോലപ്പറമ്പ്, മുളക്കുളം എന്നിവിടങ്ങളില്‍ നടക്കും. സമ്മതിദായകരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനുള്ള വാഹനപര്യടനം വെള്ളൂര്‍ പഞ്ചായത്തില്‍ നാളെ രാവിലെ പുല്ലംപ്ലാവ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് 6ന് ഇറുമ്പയം താളലയ ജംഗ്ഷനില്‍ സമാപിക്കും. പര്യടന പരിപാടി സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം വൈകിട്ട് ആറുമണിക്ക് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.