Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി.
30/11/2020
അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വൈക്കം ക്ഷേത്രത്തില്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ തുടങ്ങിയ മെഡിക്കല്‍ എയ്ഡ് പോസ്റ്റ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ആര്‍ ബിജു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവളപ്പില്‍ താലൂക്ക് ഗവ. ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി. ഓണ്‍ കോള്‍ ഡ്യൂട്ടി സംവിധാനത്തില്‍ ഡോക്ടറുടെ സേവനം ലഭിക്കും. ഒരു സ്റ്റാഫ് നഴ്‌സ്, അസി. നഴ്‌സ് എന്നിവരാണ് ഉണ്ടാവുക. ദര്‍ശന സമയങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാക്കും. കിഴക്കേ ആനക്കൊട്ടിലിന്റെ വടക്കു വശത്താണ് മെഡിക്കല്‍ എയ്ഡ് പോസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും ആംബുലന്‍സ് സൗകര്യം ലഭ്യമാണ്. മെഡിക്കല്‍ എയ്ഡ് പോസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെആര്‍ ബിജു ഉദ്ഘാടനം ചെയ്തു. ഡോ. എസ്‌കെ ഷീബ, എം ഷീബ, വിഎ സുരസി, എസ് അനൂപ്, എംകെ പ്രമോദ്, പിഎം. സന്തോഷ് കുമാര്‍, ഗിരീഷ് ജി നായര്‍, എജി ചിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.