Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗക്ഷേമസഭ അഹസ്സ് ആഘോഷിച്ചു.
30/11/2020
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് യോഗക്ഷേമസഭ വൈക്കം ഉപസഭ നടത്തിയ അഹസ്സിനുള്ള അരിഅളക്കല്‍ നാലമ്പലത്തികനത്ത് പ്രസിഡന്റ് വാസുദേവന്‍ പോറ്റി നിര്‍വഹിക്കുന്നു.

വൈക്കം: അഷ്ടമിയുടെ നാലാം ഉത്സവം യോഗക്ഷേമസഭ വൈക്കം ഉപസഭ ലളിതമായ ചടങ്ങുകളോടെ അഹസ്സ് ആഘോഷിച്ചു. അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി യോഗക്ഷേമസഭ നടത്തിവരുന്ന പരമ്പരാഗത ചടങ്ങാണ് അഹസിനുള്ള അരിയളക്കല്‍. ഞായറാഴ്ച വൈകിട്ട് ദീപാരാധനക്കുശേഷം നാലമ്പലത്തിനകത്ത് പ്രസിഡന്റ് വാസുദേവന്‍ പോറ്റി അരിയളക്കല്‍ ചടങ്ങ് നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെആര്‍ ബിജു, മുട്ടസ്സ്മന കേശവന്‍ നമ്പൂതിരി, യോഗക്ഷേമസഭ സെക്രട്ടറി വടശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, കെഎന്‍ വാസുദേവന്‍ നമ്പൂതിരി, അജിതന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.