Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമരം നടത്തി.
25/11/2020
26ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യൂ.സി) ഡിവിഷന്‍ ഓഫീസിനു മുന്നില്‍ നടത്തിയ സമരം ഐ.എന്‍.ടി.യൂ.സി സംസ്ഥാനകമ്മറ്റിയംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 26ന് നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണയേകി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യൂ.സി) ഡിവിഷന്‍ ഓഫീസിന് മുന്നില്‍ സമരം നടത്തി. വൈദ്യൂതി വിതരണമേഖലയുടെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ പിന്‍വലിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക എന്നിവയായിരുന്നു മറ്റാവശ്യങ്ങള്‍. ഐ.എന്‍.ടി.യൂ.സി സംസ്ഥാനകമ്മറ്റിയംഗം പി.വി പ്രസാദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി പി.ജയറാം അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ സി.വി പ്രേംലാല്‍, എം.ഡി സത്യന്‍, പി.വി സുനില്‍, ഒ.എ സജീവ് എന്നിവര്‍ പ്രസംഗിച്ചു.