Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
25/11/2020

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ, കര്‍ഷക-തൊഴിലാളി ദ്രോഹനടപടികളില്‍ പ്രതിഷേധിച്ച് കേന്ദ്രട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്തുന്ന ദേശീയ പണിമുടക്കിന് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെയും സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ വൈക്കത്തെ വിവിധകേന്ദ്രങ്ങളില്‍ യോഗങ്ങള്‍ നടത്തി. എം.എന്‍ അനില്‍കുമാര്‍, വി.കെ വിപിനന്‍, ടി.കെ സുവര്‍ണ്ണന്‍, ടി.രാജേഷ്, ആര്‍.സുരേഷ്‌കുമാര്‍, കെ.ജി അഭിലാഷ്, എന്‍.എസ് സജീവ്കുമാര്‍, സുദേവന്‍ എന്നിവര്‍ സംസാരിച്ചു.