Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാതൃഭൂമി, മലയാളമനോരമ ദിനപത്രങ്ങളില്‍ നവംബര്‍ 23ന് വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി.
24/11/2020

വൈക്കം: മാതൃഭൂമി, മലയാളമനോരമ ദിനപത്രങ്ങളില്‍ നവംബര്‍ 23ന് വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി. സി.പി.ഐ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് തികച്ചും ജനാധിപത്യപരമായ നടപടികളിലൂടെ പാര്‍ട്ടി ഘടകങ്ങളാണ്. പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്റെയും നിരവധി ചുമതലകള്‍ നിര്‍വഹിക്കുന്ന സഖാക്കളാണ് മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായിരുന്ന ഡി.രഞ്ജിത്ത് കുമാറും, എന്‍.അനില്‍ ബിശ്വാസും. നിരവധി പ്രാവശ്യം പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള രണ്ടുസഖാക്കളും ഇത്തവണ തെരഞ്ഞെടുപ്പു രംഗത്തുനിന്നും ഒഴുവാക്കണമെന്ന് പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചിരുന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് രണ്ടുപേരെയും മത്സരരംഗത്തു നിന്ന് പാര്‍ട്ടി ഒഴിവാക്കിയത്. അതല്ലാതെ എതെങ്കിലും മാധ്യമങ്ങളുടെ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് വിധേയമായല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ നിലപാടുകള്‍ എടുക്കുന്നത്. പാര്‍ട്ടിയുടെ സംഘടനാരീതികളെക്കുറിച്ച് തരിമ്പും ബോധ്യമില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതു മനസ്സിലാവുകയില്ല. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം പാര്‍ട്ടി ഭരണഘടനയ്്ക്ക് വിധേയമായി അതതുഘടകങ്ങള്‍ ചര്‍ച്ച ചെയ്ത് ഏകസ്വരത്തില്‍ തീരുമാനിച്ച സ്ഥാനാര്‍ത്ഥികളാണ് വൈക്കം മുനിസിപ്പാലിറ്റിയില്‍ സി.പി.ഐ യുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ മത്സരിക്കുന്ന പത്ത് സ്ഥാനാര്‍ത്ഥികളും. സി.പി.ഐ -ല്‍ ഗ്രൂപ്പുമില്ല, തര്‍ക്കവുമില്ല. ഇതെല്ലാം മറച്ചുവച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളില്‍ പാര്‍ട്ടി മണ്ഡലം കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബന്ധപ്പെട്ട പത്രങ്ങളുടെ മാനേജ്‌മെന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പാര്‍ട്ടിയെയും നേതാക്കളെയും അപമാനിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളുമെന്നും മണ്ഡലം കമ്മറ്റി സെക്രട്ടറി എം.ഡി ബാബുരാജ് പറഞ്ഞു.