Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഹൈമി ബോബി പര്യടനം തുടങ്ങി.
23/11/2020
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വൈക്കത്തെ ആദ്യകാലനേതാവായിരുന്ന കെ.വിശ്വനാഥന്റെ സ്മൃതിമണ്ഡപത്തില്‍ ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഹൈമി ബോബി പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: തലയാഴത്തിന്റെ വികസന തുടര്‍ച്ചക്ക് ഒരു വോട്ട് എന്ന അഭ്യര്‍ത്ഥനയുമായി കോട്ടയം ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഹൈമി ബോബി പര്യടനം തുടങ്ങി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വൈക്കത്തെ സ്ഥാപകനേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കെ.വിശ്വനാഥന്‍ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹത്തിന്റെ വസതിയിലുള്ള സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് ഹൈമി ബോബി പര്യടനത്തിന് തുടക്കം കുറിച്ചത്. സി.പി.ഐ.എം ടിവി പുരം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.ആര്‍ സഹജന്‍, ബ്ലോക്ക് പഞ്ചായത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി റാണിമോള്‍, എം.എ വേലപ്പന്‍ എന്നിവര്‍ ഹൈമിയോടൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച വെച്ചൂര്‍ പഞ്ചായത്തിലായിരുന്നു പര്യടനം. പരമ്പരാഗത മേഖലയിലെ തൊഴിലിടങ്ങളിലെത്തി ഹൈമി വോട്ടഭ്യര്‍ത്ഥിച്ചു. സ്ത്രീകളും യുവാക്കളുമടക്കമുള്ളവര്‍ ഹൈമിക്ക് വിജയാശംസകള്‍ നേര്‍ന്നു. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള, ലോക്കല്‍ സെക്രട്ടറി പികെ ജയചന്ദ്രന്‍, ലൈജു കുഞ്ഞുമോന്‍, ബീന തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു. ചൊവ്വാഴ്ച കല്ലറ, നീണ്ടൂര്‍ പ്രദേശങ്ങളില്‍ ഹൈമി പര്യടനം നടത്തും.