Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമിയ്ക്ക് മുന്നോടിയായി നടത്തുന്ന കുലവാഴ പുറപ്പാട് 26ന് നടത്തും.
23/11/2020

വൈക്കം: അഷ്ടമിയ്ക്ക് മുന്നോടിയായി നടത്തുന്ന കുലവാഴ പുറപ്പാട് 26ന് നടത്തും. വൈക്കം ടൗണിലെ ആറു എന്‍എസ്എസ് കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചടങ്ങ് നടത്തുക. വ്യാഴാഴ്ച വൈകിട്ട് 5.30ന് പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന കുലവാഴ പുറപ്പാട് ദീപാരാധനക്ക് ശേഷം വടക്കേ ഗോപുരം വഴി ക്ഷേത്രത്തില്‍ പ്രവേശിക്കും. അലങ്കരിച്ച വാഹനത്തിലാണ് കുലവാഴകളും കരിക്കിന്‍ കുലകളും ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. വടക്കേ ഗോപുരനടയില്‍ ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങും. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളില്‍ കുലവാഴകളും കരിക്കിന്‍ കുലകളും കെട്ടി അലങ്കരിക്കും. കൊടിയേറ്റ് ദിവസവും രണ്ടാം ഉത്സവ ദിവസവും കരയോഗം വക പുഷ്പാലങ്കാരവും അഹസും ഉണ്ടാകും. ചടങ്ങുകള്‍ക്ക് വിവിധ കരയോഗം ഭാരവാഹികളായ എസ്.മധു, കെ.എം നാരായണന്‍ നായര്‍, ബി.ശശിധരന്‍, എസ്.പ്രതാപ് ,ശിവരാമകൃഷ്ണന്‍, കൃഷ്ണകുമാര്‍, രവികുമാര്‍, ശ്രീഹര്‍ഷന്‍, രാജേന്ദ്രദേവ്, ജയകുമാര്‍ തെയ്യാനാത്ത് മഠം, ജി.ജയകുമാര്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.