Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് വെച്ചൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷന്‍ തുടങ്ങി
23/11/2020
എല്‍.ഡി.എഫ് വെച്ചൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷന്‍ തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലം തിളക്കമേറിയ വിജയമാകുമെന്ന് തോമസ് ചാഴിക്കാടന്‍ എം.പി പറഞ്ഞു. എല്‍.ഡി.എഫ് വെച്ചൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ലോക്കല്‍ സെക്രട്ടറി വിനോഭായി അദ്ധ്യക്ഷത വഹിച്ചു. കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, നേതാക്കളായ കെ.അജിത്ത്, ഇ.എന്‍ ദാസപ്പന്‍, കെ.ബി പുഷ്‌ക്കരന്‍, എന്‍.ടി സന്തോഷ്, കെ.വി ജയ്‌മോന്‍, പി.കെ ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.