Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഴുന്നള്ളിപ്പിന് ആനകളെ അനുവദിക്കണമെന്ന് തെക്കേനട അഷ്ടമി വിളക്ക് വയ്പ്പ് കമ്മറ്റി
23/11/2020

വൈക്കം: വൈക്കത്തഷ്ടമി ദിവസം നൂറ്റാണ്ടുകളായി നടത്തി വരുന്ന മൂത്തേടത്തുകാവിലമ്മയുടെയും ഇണ്ടംതുരുത്തി ഭഗവതിയുടെയും എഴുന്നള്ളിപ്പിന് ആനകളെ അനുവദിക്കണമെന്ന് തെക്കേനട അഷ്ടമി വിളക്ക് വയ്പ്പ് കമ്മറ്റി ആവശ്യപ്പെട്ടു. വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവില്‍ നിന്നും ഇണ്ടംതുരുത്തി കാര്‍ത്ത്യായനി ദേവീക്ഷേത്രത്തില്‍ നി്ന്നും വൈക്കം ക്ഷേത്രത്തിലേക്ക് വരുന്ന ഭഗവതിമാരുടെ എഴുന്നള്ളപ്പിന് തെക്കേനടയില്‍ വരവേല്‍പ്പ് നല്‍കുന്നത് പൗരാണികമായ ആചാരമാണ്. വിളക്ക് പന്തലില്‍ നല്‍കുന്ന വരവേല്‍പ്പിന് ശേഷമാണ് എഴുന്നള്ളിപ്പുകള്‍ വൈക്കം ക്ഷേത്രത്തിലെ കൂടി എഴുന്നള്ളിപ്പിനായി പുറപ്പെടുന്നത്. ഈ അവശ്യം ഉന്നയിച്ച് കളക്ടര്‍ക്ക് വിളക്ക് വയ്പ്പ് കമ്മറ്റി നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് അഡ്വ. കെ.പി ശിവജി, സെക്രട്ടറി പി.എന്‍ ശ്രീധരപ്പണിക്കര്‍ എന്നിവരുടെ സംഘമാണ് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.