Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ പഠനസഹായികള്‍ വിതരണം
21/11/2020
പഠനത്തില്‍ മികവ് കാട്ടുന്ന നിര്‍ധന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എറണാകുളം ചോയ്സ് സ്‌കൂള്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മിഷേല്‍ സേവ്യറും, കോഴിക്കോട് ദേവഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനിഖ സുരേന്ദ്രനും വൈക്കം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായികള്‍ വിതരണം ചെയ്യുന്നു.  

വൈക്കം: പഠനത്തില്‍ മികവ് പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥിനികള്‍ക്ക് കൈത്താങ്ങായി എറണാകുളം ചോയ്സ് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മിഷേല്‍ സേവ്യറും, കോഴിക്കോട് ദേവഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനിഖ സുരേന്ദ്രനും വൈക്കം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായികള്‍ വിതരണം ചെയ്തു. മിഷേല്‍ സേവ്യറും, അനിഖ സുരേന്ദ്രനും ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ സമാഹരിച്ച തുകയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചത്. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ ഡി. രഞ്ജിത്ത്കുമാര്‍, പ്രിന്‍സിപ്പാള്‍ വി. പി. ശ്രീദേവി, പി. ടി. എ. പ്രസിഡന്റ് പി.സുമേഷ് കുമാര്‍, അധ്യാപിക ഷോമ ജോസഫ് എന്നിവര്‍ പങ്കെടുത്തു.