Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി
21/11/2020
വൈക്കം ശ്രീ മഹാദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷണില്‍ 'ദേശീയ വിദ്യാഭ്യാസ നയം അധ്യാപക പരിശീലനത്തിന്റെ കാഴ്ചപ്പാടില്‍' വിഷയത്തെക്കുറിച്ച് നടത്തിയ ദേശീയ സെമിനാര്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ അംഗം ജോബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യത്തെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഗുണപരമായ മാറ്റത്തിന് വിത്തുപാകുമെന്നും അധ്യാപക പരിശീലന രംഗത്ത് ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ അംഗവും വിദ്യാഭ്യാസ വിചക്ഷണനുമായ ജോബി ബാലകൃഷ്ണന്‍ പറഞ്ഞു. വൈക്കം ശ്രീ മഹാദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷണില്‍ 'ദേശീയ വിദ്യാഭ്യാസ നയം അധ്യാപക പരിശീലനത്തിന്റെ കാഴ്ചപ്പാടില്‍' എന്ന വിഷയത്തെക്കുറിച്ച് നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പ്രവര്‍ത്തകനും പരിശീലകനുമായ എസ്.ജയകുമാര്‍ മോഡറേറ്റര്‍ ആയിരുന്നു. പ്രിന്‍സിപ്പല്‍ സെറ്റിന പി. പൊന്നപ്പന്‍ അധ്യക്ഷത വഹിച്ചു. ശ്രീമഹാദേവ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ ബി.മായ, വി.ആര്‍.സി നായര്‍, ആദര്‍ശ് എം നായര്‍, ഗായത്രി മനോഹരന്‍, പ്രീതി മാത്യു, ഗായത്രി രാജു, രാജലക്ഷ്മി, അര്‍ജുന്‍ പി.മോഹന്‍, അഖിലശ്രീ, എം.എസ്. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്ക് എസ് .ജയകുമാറിന് പ്രത്യേക പുരസ്‌ക്കാരം നല്‍കി ആദരിച്ചു. കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.