Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദീക യോഗത്തിന്റെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി
21/11/2020
എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വൈദീക യോഗം വൈക്കം യൂണിയന്റെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ യോഗം കൗണ്‍സിലര്‍ എ.ജി തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിലുള്ള വൈദീക യോഗത്തിന്റെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ എ.ജി തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, വൈദീകയോഗം കേന്ദ്രസമിതി കണ്‍വീനര്‍ ഷാജി ശാന്തി ചേര്‍ത്തല, സംസ്ഥാന വൈദീക യോഗം കമ്മറ്റിയംഗം ബെന്നി ശാന്തി, റോഷിത്ത് ശാന്തി, ഷിബു ശാന്തി പട്ടശ്ശേരി, മഹേഷ് ശാന്തി ടി.വി പുരം എന്നിവര്‍ പ്രസംഗിച്ചു.