Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരിക കൂട്ടായ്മ നടത്തി.
20/11/2020
സോഷ്യല്‍ ജസ്റ്റിസ് ഫോറം താലൂക്ക് കമ്മറ്റി സംഘടിപ്പിച്ച നന്മയുടെ ഭാഷ നമ്മുടെ മലായളം സാംസ്‌കാരിക കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സോഷ്യല്‍ ജസ്റ്റീസ് ഫോറം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വടയാര്‍ മാര്‍സ്ലീബ സ്‌കൂളില്‍ നന്മയുടെ ഭാഷ, നമ്മുടെ മലയാളം സാംസ്‌കാരിക കൂട്ടായ്മ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വിനോദ് തൂമ്പുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യരംഗത്ത് മികച്ച സേവനം നടത്തിയവരെ ഫാ.തോമസ് കണ്ണാട്ടും, കലാരംഗത്ത് മികവ് പുലര്‍ത്തയവരെ മെഡിക്കല്‍ ഓഫീസര്‍ സുധര്‍മ്മണി ടി. തങ്കപ്പനും പാചകകലയില്‍ അവാര്‍ഡ് നേടിയ സന്തോഷ് മഴുവിന്നയിലിനെയും മാതൃകാധ്യാപിക ബീന തോമസിനെയും സംസ്ഥാന കമ്മറ്റിയംഗം കെ.എസ് സോമശേഖരനും ആദരിച്ചു. ടി.വൈ ജോയി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റീത്ത, ബെന്നി ജോര്‍ജ്ജ്, ബിന്‍സി ബാബു, നിര്‍മ്മല ഷാജി, മാല സുകുമാരന്‍, കെ.കെ സിദ്ധിഖ്, സ്‌നേഹജന്‍ വടയാര്‍, പ്രസാദ് വെള്ളൂര്‍, കെ.കെ അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.