Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമരം നടത്തി.
18/11/2020
അഖിലകേരള വിശ്വകര്‍മ്മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ സമരം സംസ്ഥാന സെക്രട്ടറി ബി.മുരളി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സവര്‍ണ്ണ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖിലകേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചനസത്യാഗ്രഹ സമരത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ സമരം നടത്തി. സംവരണത്തിന് ബദലായി ജനസംഖ്യാനുപാതിക അധികാര പ്രാതിനിധ്യം അനുവദിക്കുക, പി.എസ്.സി നിയമനറൊട്ടേഷന്‍ വ്യവസ്ഥയിലെ തട്ടിപ്പും കൃത്രിമവും അവസാനിപ്പിക്കുക എന്നിവയായിരുന്നു മറ്റാവശ്യങ്ങള്‍. സംസ്ഥാന സെക്രട്ടറി ബി.മുരളി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.കൃഷ്ണന്‍, ട്രഷറര്‍ എസ്.ശ്രീകുമാര്‍, കരുണാകരനാചാരി, എം.കെ സോമശേഖരന്‍, വി.ആര്‍ പ്രകാശ്, ഡോ.അജയകുമാര്‍, ബിജു ചന്ദ്രന്‍, കെ.കെ ഗോപി, ബിമല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.