Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന് 21ന് കൊടിയേറും
16/11/2020

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന് 21ന് രാവിലെ 7.15നും എട്ടിനും ഇടയില്‍ കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വൈക്കത്തും ഉദയനാപുരത്തും കൊടിയേറ്റിനുള്ള കൊടിക്കയര്‍ ക്ഷേത്ര നടകളില്‍ സമര്‍പ്പിച്ചു. 19നാണ് കൊടിക്കൂറ സമര്‍പ്പണം. തൃക്കാര്‍ത്തിക 29ന് ആഘോഷിക്കും. 30ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 20നാണ് കൊടിയേറ്ററിയിപ്പ്.