Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുല്‍സവത്തിന്റെ ഭാഗമായ സമൂഹ സന്ധ്യവേല നവംബര്‍ 20ന്
16/11/2020

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുല്‍സവത്തിന്റെ ഭാഗമായ സമൂഹ സന്ധ്യവേല നവംബര്‍ 20ന് ആരംഭിക്കും. വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയാണ് ആദ്യദിനത്തില്‍ നടക്കുന്നത്. 22ന് തെലുങ്ക് സമൂഹത്തിന്റെയും 23ന് തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെയും സമാപന ദിനമായ 24ന് വടയാര്‍ സമൂഹത്തിന്റെ സന്ധ്യ വേലയുമാണ് നടക്കുന്നത്. .20ന് ക്ഷേത്രത്തില്‍ വിശേഷാല്‍ വഴിപാടുകള്‍ക്ക് പുറമെ രാവിലെ ശ്രീബലിയും വൈകിട്ട് വിളക്കെഴുനള്ളിപ്പും കോവിഡിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകളായി നടത്തും. 20ന് വൈകിട്ട് ദീപാരാധനക്കു ശേഷം വൈക്കം സമൂഹത്തിന്റെ ഒറ്റപ്പണം സമര്‍പ്പിക്കല്‍ ചടങ്ങും നടക്കും. ബലിക്കല്‍ പുരയില്‍ വെള്ള പട്ടു വിരിച്ചു സമൂഹം സെക്രട്ടറി കെ സി. കൃഷ്ണമൂര്‍ത്തി ഒറ്റപണ സമര്‍പ്പണത്തിന് ക്ഷണിക്കും. സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയില്‍ വൈക്കത്തു പെരും തൃക്കോവിലപ്പന്‍, ഉദയനാപുരത്തപ്പന്‍, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം, തന്ത്രി കിഴക്കി നേട ത്ത് മേക്കാട്ട് ഇല്ലം, മേല്‍ശാന്തിമാര്‍, കിഴ്ശാന്തി മാര്‍ ,പടിഞ്ഞാറെടത്ത് ഇല്ലത്ത് മൂസത് , കിഴക്കേടത്ത് മൂസത് , പട്ടോലക്കാര്‍, കിഴിക്കാര്‍ എന്നിവര്‍ പേരു വിളിക്കുന്ന മുറക്ക് എത്തി പണം സമര്‍പ്പിക്കും. 22ന് തെലുങ്കു സമൂഹത്തിന്റെ സന്ധ്യ വേല വിശേഷാല്‍ ചടങ്ങുകളാടെ ക്ഷേത്രത്തില്‍ ആഘോഷിക്കും. തമിഴ് വിശ്വബ്രമ്മ സമാജത്തിന്റെ സന്ധ്യവേല 23നാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്ര ചടങ്ങുകള്‍ മാത്രമായിട്ടാണ് സന്ധ്യവേല നടത്തുന്നത്. സന്ധ്യ വേലയുടെ ഭാഗമായ അരിയളക്കല്‍, പ്രാതല്‍, കലാപരിപടികള്‍, ആറാം ദിനത്തിലെ പൂത്താല സമര്‍പ്പണം എന്നിവ നടത്തുന്നതല്ലന്ന് സമൂഹം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. വിവിധ സമാജം ഭാരവാഹികളായ എന്‍ സുന്ദരന്‍ ആചാരി, പി.റ്റി മോഹനന്‍, നടരാജന്‍, കെ.സി ധനപാലന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.