Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിത്രപുസ്തകങ്ങളുടെ വിതരണം- ഉദ്ഘാടനം നടത്തി
16/11/2020
അങ്കണവാടി കുട്ടികള്‍ക്കായി കേരളശാസ്ത്ര സാഹിത്യപരിഷത്ത് തയ്യാറാക്കിയ കുരുന്നില ചിത്രപുസ്തകങ്ങളുടെ വിതരണം വൈക്കം താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുഞ്ഞിളം മനസ്സുകളിലേക്ക് അറിവുകളും കഥകളും പകരാന്‍ കേരളശാസ്ത്ര സാഹിത്യപരിഷത്ത് തയ്യാറാക്കിയ പ്രീസ്‌കൂള്‍ അങ്കണവാടി കുട്ടികള്‍ക്കുള്ള 'കുരുന്നില' ചിത്രപുസ്തകങ്ങളുടെ വിതരണം വൈക്കം താലൂക്ക് സഹകരണകാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 13 അങ്കണവാടികള്‍ക്കാണ് ചിത്രപുസ്തകങ്ങള്‍ നല്‍കുന്നത്. ഒരു അങ്കണവാടിക്ക് 1800 രൂപ ചെലവ് വരുന്ന പുസ്തകങ്ങളാണ് നല്‍കിയത്. കുട്ടികളുടെ മാനസിക, ഭാഷ, ബുദ്ധി വികാസത്തിനുതകുന്നതാണ് പുസ്തകത്തിലെ എഴുത്തുകളും ചിത്രങ്ങളും. ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന കമ്മറ്റിയംഗം രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ശിശുവികസന പദ്ധതി ഓഫീസര്‍ നമിത, സൂപ്പര്‍വൈസര്‍ സിന്ധു വാസുദേവന്‍, അങ്കണവാടി പ്രവര്‍ത്തകരായ ഓമന, അമ്പിളി, രേഖ, അനു എന്നിവര്‍ പങ്കെടുത്തു.