Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ ധര്‍ണ്ണ നടത്തി.
13/11/2020
സൈനികരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാനും വിരമിക്കുന്നവരുടെ പെന്‍ഷന്‍ കുറയ്ക്കുവാനുമുള്ള നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് എ്ക്‌സ് സര്‍വ്വീസ് ലീഗ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ നടത്തിയ ധര്‍ണ്ണ പ്രസിഡന്റ് കെ.ടി രാമകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സൈനികരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാനും വിരമിക്കുന്നവരുടെ പെന്‍ഷന്‍ പകുതിയായി കുറയ്ക്കുവാനുമുള്ള ശുപാര്‍ശ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സ്മാരകത്തിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്രസിഡന്റ് കെ.ടി രാമകൂമാര്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍.ജി നായര്‍ അദ്ധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ എസ്.എസ് സിദ്ധാര്‍ത്ഥന്‍, ഫിലിപ്പ് തോമസ്, പി.എസ് വിലാസന്‍, ഗോപി ശങ്കര്‍, എന്‍.ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.