Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എമര്‍ജിങ് വൈക്കത്തുകാര്‍ സംഘടിപ്പിച്ച വരമൊഴി ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.
09/11/2020

വൈക്കം: എമര്‍ജിങ് വൈക്കത്തുകാര്‍ സംഘടിപ്പിച്ച വരമൊഴി ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. പ്രശസ്ത കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലും ഡാന്‍സറും ചലചിത്രതാരവുമായ പാരീസ് ലക്ഷ്മിയും ചേര്‍ന്നാണ് വിജയികളെ പ്രഖ്യാപിച്ചത്. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ കുട്ടികളുടെ വിരസത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് എമര്‍ജിങ് വൈക്കത്തുകാര്‍ 'വരമൊഴി' എന്ന് നാമകരണം ചെയ്ത് മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ഒന്ന് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന 231 വിദ്യാര്‍ത്ഥികള്‍ മത്സരത്തിന്റെ ഭാഗമായി. സമകാലീന കേരളം, ഗ്രാമക്കാഴ്ചകള്‍, എന്റെ വീട് എന്നിവയായിരുന്നു വിഷയങ്ങള്‍. വാട്‌സ്ആപ് മുഖേനയും തുടര്‍ന്ന് അസ്സല്‍ ചിത്രവും വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ചാണ് വിധിനിര്‍ണ്ണയം നടത്തിയത്. ഇത്തരത്തില്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ട ആദ്യമത്സരമാണ് വരമൊഴി ചിത്രരചനാ മത്സരം. വിജയികളായി സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം സൂരജ് സുരേഷ്, രണ്ടാം സ്ഥാനം അലീന്‍ എം.ആര്‍., ഐശ്വര്യ എം മോഹന്‍ദാസ് എന്നിവര്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ദില്‍ജിത്ത് പി.എസ്, രണ്ടാം സ്ഥാനം അനുരാഗ് എന്‍.കെ എന്നിവര്‍ കരസ്ഥമാക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആല്‍ഫിന്‍ ജെ തൂഫാനും, രണ്ടാം സ്ഥാനം എയ്ഞ്ചല്‍ റോയ മാത്യൂവും, അനാമിക അജിയും നേടി. മൂന്ന് വിഭാഗങ്ങളില്‍ നിന്നും ഗൗരി പാര്‍വതി.എസ്, കാര്‍ത്തിക്.എസ്, ശ്രീശങ്കര്‍, സിദ്ധാര്‍ഥ് ഗോപന്‍, കാര്‍ത്തിക സജീവ്, നവമി.എസ്, ദേവികൃഷ്ണ വി.എസ്, ഹരിഗോവിന്ദ് എന്‍, ദേവപ്രിയ.എസ് എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അര്‍ഹരായി. ലളിതാകലാ അക്കാദമി അംഗം അനുപമ ഏലിയാസ്, ആര്‍.എല്‍.വി കോളേജ് അദ്ധ്യാപകരായ ഷിജു ജോര്‍ജ്, രഞ്ചു ആര്‍ മേനോന്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിധി നിര്‍ണ്ണയിച്ചത്. എമര്‍ജിങ് വൈക്കം ചീഫ് അഡ്മിന്‍ അഡ്വ. എ.മനാഫ്, കെ.ജി അനില്‍കുമാര്‍, അരുണ്‍ കുമാര്‍, സുരജ നായര്‍, ശിവശങ്കര്‍, രാജേഷ് ഒ.വി, അഭിലാഷ് രഘുനാഥന്‍, ഷിജിന്‍, ബ്രിജേഷ് നായര്‍, സഹര്‍ സെമീര്‍, സിന്ധു വിജയകുമാര്‍ തുടങ്ങിയവരാണ് പ്രോഗ്രാമിന് നേതൃത്വം നല്‍കിയത്. വിജയികള്‍ക്ക് എമര്‍ജിങ് വൈക്കത്തുകാര്‍ അനുമോദനം അറിയിച്ചു. സമ്മാനങ്ങള്‍ പിന്നീട് നടക്കുന്ന പൊതുപരിപാടിയില്‍ വിതരണം ചെയ്യും. വികാസ് വര്‍മ്മ, കുര്യാക്കോസ് കുരിശുങ്കല്‍ മെമ്മോറിയല്‍, ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റല്‍ എന്നിവര്‍ നല്‍കുന്ന മൊമെന്റോകളും എക്‌സലന്റ്, നവരസ ഫുഡ് പ്രൊഡക്ട് എന്നിവര്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡുകളുമാണ് വിതരണം ചെയ്യുന്നത്.