Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചേരുംചുവട് പാലത്തിന്റെ ഇരുവശങ്ങളിലും കാഴ്ചയെ മറക്കുന്ന വിധത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികളും പടര്‍പ്പും വെട്ടിനീക്കണമെന്നാവശ്യം ശക്തമായി.
09/11/2020

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡിലെ ചേരുംചുവട് പാലത്തിന്റെ ഇരുവശങ്ങളിലും കാഴ്ചയെ മറക്കുന്ന വിധത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികളും പടര്‍പ്പും വെട്ടിനീക്കണമെന്നാവശ്യം ശക്തമായി. വീതി കുറഞ്ഞ പാലത്തിന്റെ ഇരുകരകളിലും കുറ്റിച്ചെടികള്‍ നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ പാലത്തിലേക്ക് കയറി കഴിഞ്ഞാലെ എതിര്‍ദിശയില്‍ നിന്നും വരുന്നവര്‍ക്ക് വാഹനം കാണാന്‍ കഴിയൂ. പാലത്തിന്റെ ഇരുകരകളുമായി ബന്ധപ്പെട്ടു നാല്‍ക്കവലയുള്ളതിനാല്‍ ഇവിടം അപകടമേഖലയാണ്. രാത്രികാലങ്ങളില്‍ പരിചയമില്ലാത്തവര്‍ ഇടറോഡു വൈക്കം -വെച്ചൂര്‍ റോഡിലേക്ക് കടക്കാന്‍ പാലത്തിലേയ്ക്കു കയറി ഇടതുവശത്തേക്കു തിരിഞ്ഞുപോകാതെ നേരെയുള്ള ചെമ്മനത്തുകര റോഡിലേക്ക് പോകുന്നത് വലിയ അപകടത്തിനാണ് ഇടയാക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍മ്പ് എറണാകുളത്തു നിന്നും ആലപ്പുഴയിലെ ക്ഷേത്രത്തിലേക്ക് പുലര്‍ച്ചേ കാറില്‍ വന്ന കുടുംബം പാലം കടന്ന് ഇടതുവശത്തേക്കു തിരിയാതെ വന്നു സ്വകാര്യ ബസ്സുമായി കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലുപേരും മരിച്ചിരുന്നു. ഇതിനു പുറമേ ഏതാനും പേര്‍കൂടി ഇവിടെ വാഹന അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. വാഹന അപകട സാധ്യത ഒഴിവാക്കാന്‍ ചേരുംചുവട് പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കുറ്റിച്ചെടികളും പടര്‍പ്പും വെട്ടിനീക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.