എംഎ ശ്രീധരന്റെ 43-ാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു
09/11/2020
വൈക്കം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വൈക്കത്തെ ആദ്യകാല നേതാവായിരുന്ന സ: എംഎ ശ്രീധരന്റെ 43-ാമത് ചരമവാര്‍ഷിക ദിനം തലയാഴം ചേന്തുരുത്തില് സമുചിതമായി ആചരിച്ചു. രാവിലെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു ചേര്‍ന്ന അനുസ്മരണ സമ്മേളനം സിപിഐ എം ഏരിയാ സെക്രട്ടറി കെ.അരുണന് ഉദ്ഘാടനം ചെയ്തു. തലയാഴം സൗത്ത് ലോക്കല്‍ സെക്രട്ടറി ഇ.കെ ശശി അദ്ധ്യക്ഷനായി. ജില്ലാക്കമ്മറ്റിയംഗം കെ.കെ ഗണേശന്, ഏരിയാക്കമ്മറ്റിയംഗങ്ങളായ കെ.കുഞ്ഞപ്പന്, അഡ്വ. കെ.കെ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.രാധാകൃഷ്ണന് നായര്‍ സ്വാഗതവും ചേന്തുരുത്ത് ബ്രാഞ്ച് സെക്രട്ടറി ജി.സാബു നന്ദിയും പറഞ്ഞു.