Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിന്റെ സമഗ്രവികസനത്തിന് വഴിതുറക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്ക് യാഥാര്‍ത്ഥ്യമായി.
09/11/2020

വൈക്കം: നഗരത്തിന്റെ സമഗ്രവികസനത്തിന് വഴിതുറക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്ക് യാഥാര്‍ത്ഥ്യമായി. വൈക്കം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പതിറ്റാണ്ടുകളായി നിയമക്കുരുക്കില്‍ കിടന്നിരുന്ന നിലത്തിലും നിലംനികത്തിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരുന്ന തടസ്സം ഇതോടെ മാറി. നിരവധി ആളുകളാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള കുരിക്കില്‍പ്പെട്ട് വീടുവയ്ക്കാന്‍ പോലും കഴിയാതിരുന്ന ജനങ്ങള്‍ക്ക് ഡാറ്റാ ബാങ്ക് നഗരസഭ കൗണ്‍സില്‍ പാസ്സാക്കിയതോടെ ആശ്വാസമായി. 26 വാര്‍ഡുകളിലെയും ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഡാറ്റാ ബാങ്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി പ്രയത്‌നിച്ച വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവിയെ കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വൈക്കം, നടുവിലെ വില്ലേജ് ഉദ്യോഗസ്ഥരും കൃഷി ഓഫീസറും കെ.എസ്.ആര്‍.ഇ.സി യിലെ ഉദ്യോഗസ്ഥരും ഡാറ്റാ ബാങ്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭാ കൗണ്‍സിലിനും ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചതില്‍ അഭിമാനിക്കാം.