Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭാ കാര്യാലയത്തിന്റെ ഭിത്തിയിലും തൂണുകളിലുമായി സ്ഥാപിച്ചിരിക്കുന്ന ഉദ്ഘാടന ഫലകങ്ങള്‍ എടുത്തുമാറ്റണമെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ്
07/11/2020
നഗരസഭാ കാര്യാലയത്തിന്റെ ഭിത്തിയിലും തൂണുകളിലുമായി സ്ഥാപിച്ചിരിക്കുന്ന ഉദ്ഘാടന ഫലകങ്ങള്‍

വൈക്കം: കേരള ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുള്ള വൈക്കം നഗരസഭാ കാര്യാലയത്തിന്റെ മുന്‍കാല ചരിത്രങ്ങളെ തമസ്‌ക്കരിച്ചുകൊണ്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ ചെയര്‍മാന്‍ സ്ഥാനത്തിരുന്നവരുടെ പേരുകള്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കുന്നത് സാമാന്യ രാഷ്ട്രീയമര്യാദയ്ക്ക് യോജിച്ചതല്ലെന്നും അതുകൊണ്ട് ഈ നാലുഫലകങ്ങളും പൊളിച്ചുനീക്കണമെന്നും വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. നഗരസഭാ കെട്ടിടത്തില്‍ ഇപ്പോഴത്തെ ഇടതുനഗരസഭ കോടികളുടെ നവീകരണപ്രവൃത്തികള്‍ നടത്തിയെന്നവകാശപ്പെട്ടുകൊണ്ട് പ്രധാനകെട്ടിടത്തിന്റെ ഭിത്തിയിലും തൂണുകളിലുമായി നാല് ഉദ്ഘാടന ഫലകങ്ങള്‍ സ്ഥാപിച്ചു. നാലാമത്തെ ചെയര്‍മാന്റെ കാലത്തും പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കെട്ടിടത്തില്‍ മുന്‍ സി.പി.എം ചെയര്‍മാന്‍ ഉദ്ഘാടനം നടത്തിയതായുള്ള ഫലകവും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സി.പി.എം പാര്‍ട്ടി നേരിട്ട് ഇടപെട്ട് ചിലത് പൊളിച്ചുമാറ്റാനും ആദ്യകാലഫലകങ്ങള്‍ തമസ്‌ക്കരിക്കപ്പെടാതെ സംരക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ചെയര്‍മാന്‍മാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലം ഒന്നും ചെയ്യാന്‍ കഴിയാതെ വിഷമസ്ഥിതിയിലായിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. യോഗത്തില്‍ ഇടവട്ടം ജയകുമാര്‍, പി.റ്റി സുഭാഷ്, എം.റ്റി അനില്‍കുമാര്‍, ബി.ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.