Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമരം നടത്തി.
07/11/2020
നഗരസഭയുടെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവാദം നല്‍കാതെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതില്‍ പ്രതിഷേധിച്ച് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്മശാനത്തിന് മുന്‍വശത്ത് നടത്തിയ പ്രതിഷേധ സമരം

വൈക്കം: നഗരസഭയുടെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവാദം നല്‍കാതെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതില്‍ പ്രതിഷേധിച്ച് ശ്മശാനത്തിന് മുന്‍വശത്ത് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. ശുചിത്വപദവി കൊട്ടിഘോഷിച്ച് കരസ്ഥമാക്കിയ വൈക്കം നഗരസഭയ്ക്ക് പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനം ഇല്ല. പ്ലാസ്റ്റിക് മാലിന്യസംസ്‌ക്കരണത്തിന് നഗരസഭ വാങ്ങിയ യന്ത്രസാമഗ്രികള്‍ ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്. ഇതിനെതുടര്‍ന്നാണ് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കേണ്ട ശ്മശാനത്തില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുവാന്‍ നഗരസഭ തീരുമാനിക്കുകയുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൃതദേഹം സംസ്‌കരിക്കാന്‍ വിളിച്ചവരോട് ശ്മശാനം കേടാണെന്ന് പറഞ്ഞ് മടക്കി. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ജി.രാജീവ്, എം.ടി അനില്‍കുമാര്‍, പി.ടി സുഭാഷ്, വിവേക് പ്ലാത്താനത്ത്, ഇടവട്ടം ജയകുമാര്‍, വി.അനൂപ്, ജോയി ചെത്തിയില്‍, ഇ.എം വിശാല്‍, പി.ജോണ്‍സണ്‍, ബാലാജി പൈ എന്നിവര്‍ പ്രസംഗിച്ചു.