Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോട്ടറി സബ് ഓഫീസില്‍ ലോട്ടറി തൊഴിലാളി ക്ഷേമനിധി അംശാദായം അടയ്ക്കുന്നതിനുള്ള സംവിധാനം പുനസ്ഥാപിക്കണമെന്ന്
06/11/2020

വൈക്കം: ലോട്ടറി സബ് ഓഫീസില്‍ ലോട്ടറി തൊഴിലാളി ക്ഷേമനിധി അംശാദായം അടയ്ക്കുന്നതിനുള്ള സംവിധാനം പുനസ്ഥാപിക്കണമെന്ന് ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ വൈക്കം മണ്ഡലം കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ലോട്ടറി തൊഴിലാളികള്‍ ഉള്ള വൈക്കം താലൂക്കില്‍ ക്ഷേമനിധി അംശാദായം അടക്കുവാനായി മാസത്തില്‍ രണ്ടു ദിവസം വൈക്കം സബ് ഓഫീസില്‍ ഏര്‍പ്പെടുത്തിയിരുന്ന സംവിധാനം കോവിഡിനുശേഷം നിര്‍ത്തലാക്കി. കോവിഡ് വ്യാപനവും പൊതുഗതാഗതസൗകര്യക്കുറവും കാരണം രോഗികളും ശാരീരിക വൈകല്യവും വാര്‍ദ്ധക്യത്തിന്റെ അവശതയും അനുഭവിക്കുന്ന ലോട്ടറി തൊഴിലാളികള്‍ക്ക് കോട്ടയത്തുപോയി അംശാദായം അടയ്ക്കുവാന്‍ കഴിയാതെ വന്നിരിക്കുകയാണ്. ആകയാല്‍ അംശാദായം വൈക്കം സബ് ഓഫീസില്‍ അടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും കോവിഡ് സഹായ വായ്പയായി നല്‍കിയ കൂപ്പണ്‍ കൈപ്പറ്റാത്തവരുടെ ബോണസ് കട്ടു ചെയ്ത് പണമായോ കൂപ്പണായോ തിരികെ നല്‍കണമെന്നും ധനമന്ത്രി, ലോട്ടറി ഡയറക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.സോമന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. എന്‍.അനില്‍ ബിശ്വാസ്, എം.റ്റി ലൂക്ക, രമേഷ് ബാബു, എന്‍.ശ്രീകുമാരന്‍ തമ്പി, ശ്രീജേഷ്, വിഷ്ണു എന്നിവര്‍ സംസാരിച്ചു.