Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ ധര്‍ണ്ണ നടത്തി.
06/11/2020
പെന്‍ഷന്‍കാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം സബ്ട്രഷറിയുടെ മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എന്‍ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം നിയോജമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം സബ്ട്രഷറിയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സര്‍വ്വീസ് പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, ചികിത്സാ പദ്ധതി കുറ്റമറ്റരീതിയില്‍ നടപ്പാക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടി ത്വരിതപ്പെടുത്തുക, കുടശിഖയായ നാലുശതമാനം ക്ഷാമാശ്വാസം അനുവദിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എന്‍ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.ഐ പ്രദീപ്കുമാര്‍, ഇടവട്ടം ജയകുമാര്‍, ഗിരിജാ ജോജി, പി.എസ് ശ്രീനിവാസന്‍, ടി.എസ് ബാബു, രമേശന്‍, കെ.ഡി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.