Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
06/11/2020
തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ഐ.എന്‍.ടി.യൂ.സി യുടെ നേതൃത്വത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 200 തൊഴില്‍ദിനവും 700 രൂപ വേതനവും ക്ഷേമനിധിയും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ഐ.എന്‍.ടി.യൂ.സി യുടെ നേതൃത്വത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഐ.എന്‍.ടി.യൂ.സി സംസ്ഥാന കമ്മററിയുടെ ആഹ്വാനപ്രകാരമായിരുന്നു സമരം. ജില്ലാ ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡന്റ് ജഗദ അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യൂ.സി ജില്ലാ സെക്രട്ടറിമാരായ കെ.വി ചിത്രാംഗദന്‍, ഇടവട്ടം ജയകുമാര്‍, ജില്ലാക്കമ്മറ്റിയംഗം മോഹന്‍ കെ തോട്ടുപുറം, കെ.സജീവന്‍, രമാദേവി മനോഹരന്‍, ലീല ചിത്രന്‍, ഭവാനി, പി.വി ചിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.