Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേതൃയോഗം നടത്തി
06/11/2020

വൈക്കം: യൂ.ഡി.എഫ് വൈക്കം നിയോജകമണ്ഡലം നേതൃയോഗം യൂ.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്ര്‌സ ജില്ലാ പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ ജോസി സെബാസ്റ്റിയന്‍ പ്രവര്‍ത്തകയോഗങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. മണ്ഡലം ചെയര്‍മാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ അക്കരപ്പാടം ശശി സ്വാഗതമാശംസിച്ചു. തലയോലപ്പറമ്പ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍, മുസ്ലീംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ബഷീര്‍ പുത്തന്‍പുര, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി മുണ്ടക്കയം സോമന്‍, സി.എം.പി നേതാവ് കെ.ഗിരീശന്‍, ഫോര്‍വേഡ് ബ്ലോക്ക് അജിത് മുതുകുന്നേല്‍, മോഹന്‍ ഡി ബാബു, പി.കെ ദിനേശന്‍, ജയ്‌ജോണ്‍ പേരയില്‍, ഡി.സി.സി സെക്രട്ടറിമാരായ സുനു ജോര്‍ജ്, അബ്ദുള്‍സലാം റാവുത്തര്‍, പി.എന്‍ ബാബു, അഡ്വ. എ.സനീഷ്‌കുമാര്‍, പി.വി പ്രസാദ്, എം.റ്റി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.