Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി.
05/11/2020
വൈക്കം നഗരസഭ അനുവദിച്ച ആര്‍.എം.എസ്.എ ഫണ്ട് ചിലവഴിച്ച് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത് നിര്‍വഹിക്കുന്നു.

വൈക്കം: നഗരസഭ ആര്‍.എം.എസ്.എ ഫണ്ട് ചിലവഴിച്ച് വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ആര്‍ട്‌സ് ആന്റ് കള്‍ച്ചര്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകരിക്കുന്ന സാംസ്‌കാരിക നിലയം, വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപിള്ള എന്നിവര്‍ക്കു്ള്ള സ്മാരകമായിരിക്കും കള്‍ച്ചര്‍ സെന്റര്‍. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത് ശിലാസ്ഥാപനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. അംബരീഷ് ജി വാസു അദ്ധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, മുന്‍നഗരസഭ ചെയര്‍മാന്‍മാരായ പി.ശശിധരന്‍, എന്‍.അനില്‍ ബിശ്വാസ്, കൗണ്‍സിലര്‍മാരായ എ.സി മണിയമ്മ, സല്‍ബി ശിവദാസ്, ഗാനരചയിതാവ് അജീഷ് ദാസന്‍, പിന്നണി ഗായകന്‍ ദേവാനന്ദ്, എ.ഇ.ഒ പ്രീതാ രാമചന്ദ്രന്‍, പൂര്‍വ്വ അദ്ധ്യാപക സംഘം പ്രതിനിധി റ്റി.ജി ബാബു, മഹേഷ് നായര്‍, ബി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍.സതീശന്‍ സ്വാഗതവും റ്റി.സി സിനിമോള്‍ നന്ദിയും പറഞ്ഞു.