Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമരം നടത്തി.
05/11/2020
വൈക്കം നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ കണ്ടിജന്‍സി എംപ്ലോയീസ് യൂണിയന്‍ നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.രഞ്ജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍വ്വീസില്‍ നിന്നും വിരമിച്ച നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് വൈക്കം മുനിസിപ്പല്‍ കണ്ടിജന്‍സി എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യൂ വിന്റെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിനു മുന്നില്‍ സമരം നടത്തി. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.രഞ്ജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.മാധവന്‍, ജമാല്‍, കെ.ബി ശിവരാജ്, ഒ.കെ മോഹനന്‍, കെ.ടി ബേബി എന്നിവര്‍ പ്രസംഗിച്ചു.