Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ക്ക്‌ഷെഡിന്റെ ശിലാസ്ഥാപനം
05/11/2020
ടി.വി പുരം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ പത്തുലക്ഷം രൂപ ചെലവില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന വ്യവസായ വര്‍ക്ക് ഷെഡിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: ടി.വി പുരം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ പത്തുലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പട്ടികജാതി വ്യവസായ വര്‍ക്ക്‌ഷെഡിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ടി. അനില്‍കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭാഗം നേതാക്കളായ കെ.പ്രഭാകരന്‍, പി.ബി സുബീഷ് മോന്‍, ആര്‍.കുട്ടന്‍, ഷാജി, എസ്.സി പ്രമോട്ടര്‍ സമീര എന്നിവര്‍ പങ്കെടുത്തു. പട്ടികജാതി വിഭാഗങ്ങളുടെ ജീവിതാഭിവൃദ്ധിക്കുവേണ്ടി ഹോളോബ്രിക്‌സ് നിര്‍മ്മാണം, തയ്യല്‍ യൂണിറ്റ് എന്നീ പദ്ധതികളാണ് ഇവിടെ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ പറഞ്ഞു.