Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള പ്രദേശ് പരിസ്ഥിതി സമ്മേളനം
24/03/2016

വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന വയല്‍ നികത്തലും, കായലുകളും തോടുകളും മലിനമാക്കുന്നതും, ഭൂമിയിലെ മണ്ണ് വ്യവസായ അടിസ്ഥാനത്തില്‍ വിപണനം നടത്തി ചൂഷണം ചെയ്യുന്നതും ഭാവിതലമുറയ്ക്ക് വളരെയധികം ദോഷം ചെയ്യുമെന്ന് കേരള പ്രദേശ് പരിസ്ഥിതി സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം സമിതി പ്രസിഡന്റ് സലിന്‍ കൊല്ലംകുഴി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ജോണ്‍ ശാസ്താംങ്കല്‍, കുമാര്‍ജി വൈക്കം, പോള്‍ കൊല്ലപ്പള്ളി, പ്രിന്‍സ് ജോസഫ്, വൈക്കം ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിസ്ഥിതി സംരക്ഷണ ഭാരവാഹികളായി സലിന്‍ കൊല്ലംകുഴി (പ്രസിഡന്റ്), കുമാര്‍ജി (വൈസ് പ്രസിഡന്റ്), ജോര്‍ജ്ജ് വര്‍ഗ്ഗീസ് (ജനറല്‍ സെക്രട്ടറി), പോള്‍ കൊല്ലപ്പള്ളി (ജോയിന്റ് സെക്രട്ടറി), എസ്.ജോണ്‍ ശാസ്താംങ്കല്‍ (ട്രഷറര്‍) എന്നിവരെയും കമ്മററി അംഗങ്ങളായി പ്രിന്‍സ് ജോസഫ്, വൈക്കം ബാബു എന്നിവരെയും തിരഞ്ഞെടുത്തു.