Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിയുല്‍സവം പടിവാതില്‍ക്കലെത്തിയിട്ടും ക്ഷേത്രവും പരിസരവും വൃത്തിയാക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല.
05/11/2020

വൈക്കം: വൈക്കത്തഷ്ടമിയുല്‍സവം പടിവാതില്‍ക്കലെത്തിയിട്ടും ക്ഷേത്രവും പരിസരവും വൃത്തിയാക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. ക്ഷേത്രമതില്‍ കെട്ടിനുള്ളിലും കലാമണ്ഡപത്തിന് പുറകുവശവും വൈക്കം സമൂഹത്തോടു ചേര്‍ന്ന ഭാഗത്തും കിഴക്കേനടയില്‍ നിന്നും വടക്കേനടയുമായി ബന്ധിപ്പിക്കുന്ന റോഡിലും പാര്‍ക്കിംഗ് ഗ്രൗണ്ടിലും പച്ചിലക്കാടുകള്‍ പടര്‍ന്നു കയറിയിട്ടുണ്ട്. വൈക്കം സമൂഹത്തിനോട് ചേര്‍ന്നാണ് കിഴക്കുഭാഗത്തെ ക്ഷേത്രക്കുളം. ഇവിടെയാണ് കഴിഞ്ഞ ദിവസം അണലിയെ കാണുവാനിടയായത്. ഹോമപുര റോഡില്‍ ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തിയതിന്റെ അവശിഷ്ടങ്ങള്‍ അവിടവിടയായി കൂട്ടിയിട്ടിരുന്നതും മാറ്റിയിട്ടില്ല.