Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തിലെ കുളക്കടവില്‍ കണ്ട അണലിയെ വനംവകുപ്പുകാര്‍ പിടികൂടി.
05/11/2020

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കുളക്കടവില്‍ കണ്ട അണലിയെ വനംവകുപ്പുകാര്‍ പിടികൂടി. വെളുപ്പിന് നാലുമണിയോടെയാണ് ഏകദേശം മൂന്നര കിലോഗ്രാം തൂക്കവും ആറടി നീളവുമുള്ള അണലിയെ കണ്ടത്. ക്ഷേത്രനട തുറക്കുന്നതിന് വേണ്ടി എത്തിയ മേല്‍ശാന്തി കിഴക്കേ ക്ഷേത്രക്കുളത്തില്‍ കുളികഴിഞ്ഞു നട തുറക്കുവാനുള്ള താക്കോലുമായി ശ്രീകോവിലിലേക്ക് പോകുവാന്‍ വേണ്ടി നടന്നപ്പോള്‍ കുളപ്പടവിനു കുറുകെ കിടന്ന പാമ്പിന്റെ വാല്‍ഭാഗത്ത് ചവുട്ടുകയാണുണ്ടായത്. ഇവിടെ വേണ്ടത്ര വെളിച്ചം ഉണ്ടായിരുന്നില്ല. ദേവസ്വം ജീവനക്കാര്‍ ഓടിയെത്തി വിവരം പോലീസ് അധികാരികളെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചശേഷം വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ആറുമണിയോടെ വനംവകുപ്പ് ജീവനക്കാരെത്തി അണലിയെ പിടികൂടി. 200 മില്ലി വരെ വിഷം കയറ്റുന്ന ഇതിന്റെ കടിയേറ്റാല്‍ 15 മിനിറ്റിനകം മരണം സംഭവിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. കൊറോണ പ്രതിസന്ധി മൂലം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാലും വെളുപ്പിനായിരുന്നതിനാലും ക്ഷേത്രത്തില്‍ ഭക്തര്‍ കുറവായിരുന്നു.