Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ നിര്‍മ്മിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നടത്തി
04/11/2020
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ നിര്‍മ്മിച്ച ഡയാലിസിസ് യൂണിറ്റ് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ രണ്ടേകാല്‍ കോടി രൂപ ചെലവില്‍ സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റ് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ ഓപ്പറേഷന്‍ തീയറ്ററിന് സമീപത്താണ് ആധുനിക സംവിധാനത്തോടെയുള്ള ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. പത്ത് ബെഡുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റികളില്‍ നിന്ന് ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങളാണ് ഇവിടെയും ലഭ്യമാകുന്നത്. അതേസമയം നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സ പൂര്‍ണ്ണമായും സൗജന്യമാക്കണമെന്ന് ബോധ്യപ്പെട്ടാല്‍ അത് പരിഗണിക്കും. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉള്ളവര്‍ക്ക് ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണ്. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, അഡ്വ. അംബരീഷ് ജി വാസു, എന്‍.അനില്‍ ബിശ്വാസ്, പി.ശശിധരന്‍, ആര്‍.സന്തോഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാര്‍, സൂപ്രണ്ട് ഡോ. അനിത ബാബു, പി.ആര്‍.ഒ ടോമി കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.