Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
04/11/2020
കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കം എ.ഇ.ഒ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുഴുവന്‍ അദ്ധ്യാപക നിയമനങ്ങളും അംഗീകരിക്കുക, ഗവണ്‍മെന്റ് പ്രൈമറി വിദ്യാലയങ്ങളില്‍ ഹെഡ്മാസ്റ്റര്‍മാരെ നിയമിക്കുക, ശമ്പളപരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കുക, ഡി.എ കുടിശ്ശിഖ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കം എ.ഇ.ഒ ഓഫീസിനു മുന്നില്‍ അദ്ധ്യാപകര്‍ ധര്‍ണ്ണ നടത്തി. കെ.പി.എസ്.ടി.എ വൈക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരപരിപാടി. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ സി.ജോസഫ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം പി.പ്രദീപ്, കെ.ടി അനില്‍കുമാര്‍, ജോസ് ജോസഫ്, ആര്‍.ശ്രീദേവി, അഞ്ജു എന്നിവര്‍ പ്രസംഗിച്ചു.