Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യാഗ്രഹ ഗാന്ധി മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചു.
03/11/2020
വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം സത്യാഗ്രഹ ഗാന്ധി മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസത്തിലധികമായി മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സി.കെ ആശ എം.എല്‍.എ മ്യൂസിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. മ്യൂസിയം മാനേജര്‍ ഗോകുല്‍ കൃഷ്ണ, അസി. മാനേജര്‍ ബി.ശ്രീജിത്ത്, വിഷ്ണു സുരേന്ദ്രന്‍, കെ.പി മനു, സരസ്വതി മോഹന്‍, എസ്.എസ് കാഞ്ചന, എ.ഹസീന, എം.എസ് സുനിമോള്‍, ആര്‍.അഞ്ജു, എന്‍.ജി അനീഷ് എന്നിവര്‍ പങ്കെടുത്തു. മ്യൂസിയത്തില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് മാനേജര്‍ അറിയിച്ചു.