Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു
03/11/2020

വൈക്കം: വെച്ചൂര്‍ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളുടെ വികസനത്തിനുവേണ്ടി കരിനിലവികസന ഏജന്‍സി വഴി അനുവദിച്ച മൂന്നുകോടി എണ്‍പത്തിയെട്ടുലക്ഷം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനോദ്ഘാടനം കാണിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ ഔട്ട്‌പോസ്റ്റിന് സമീപം വച്ചിരുന്ന ബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതില്‍ സി.പി.ഐ വെച്ചൂര്‍ ലോക്കല്‍ക്കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ ഇ.എന്‍ ദാസപ്പന്‍, കെ.അജിത്ത് എക്‌സ് എം.എല്‍.എ, കെ.കെ ചന്ദ്രബാബു, കെ.എം വിനോഭായ്, ജോസ് സൈമണ്‍ എന്നിവര്‍ സംസാരിച്ചു.