Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധസമരം സംഘടിപ്പിച്ചു.
03/11/2020
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റ് താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധസമരം പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് നിയന്ത്രണ നിയമത്തിന്റെ പേരില്‍ വ്യാപാരികളുടെ മേല്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റ് വിവിധകേന്ദ്രങ്ങളില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സമരം. കോവിഡ് മാനദണ്ഡങ്ങളുടെ പേര് പറഞ്ഞ് ചില ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ കടകളില്‍ കയറി ഉടമസ്ഥരെയും ജീവനക്കാരെയും അനാവശ്യമായി പീഢിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വ്യാപാരി വ്യവസായി ഏകോപനസമിതി ആരോപിച്ചു. പ്രളയ സെസ് നിര്‍ത്തലാക്കുക, വാറ്റ്, ജി.എസ്.ടി എന്ന പേരില്‍ നടത്തുന്ന വ്യാപാരി പീഢനം അവസാനിപ്പിക്കുക, മൊറട്ടോറിയം കാലത്തെ പലിശയും പിഴപ്പലിശയും ഒഴിവാക്കുക, വഴിയോരക്കച്ചവടം അവസാനിപ്പിക്കുക എന്നിവയായിരുന്നു മറ്റാവശ്യങ്ങള്‍. താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ സമരം വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റ് പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ആര്‍ റെജി, ട്രഷറര്‍ പി.കെ ജോണ്‍, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കൂടല്ലി, സെക്രട്ടറി എന്‍.ജി ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.